റിയ ചക്രബര്‍ത്തിക്കും സഹോദരനും ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിക്കും

ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് അറസ്റ്റിലായ നടി റിയാ ചക്രബര്‍ത്തിക്കും സഹോദരനും ജാമ്യമില്ല. മുംബൈയിലെ പ്രത്യേക കോടതിയാണ് റിയക്കും സഹോദരനുമടക്കമുള്ള മറ്റു എട്ട് പേരുടെയും ജാമ്യാപേക്ഷ തള്ളിയത്.

മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന കുറ്റംചുമത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ആണ് റിയയേയും സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയടക്കമുള്ളവരേയും അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിയ നിലവില്‍ ബൈക്കുല്ല ജില്ലാ ജയിലില്‍ കഴിയുകയാണ്.

വിചാരണ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിയയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. ‘തന്നെ നിര്‍ബന്ധിപ്പിച്ച് കുറ്റം സമ്മതം നടത്തിപ്പിച്ചതാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. വ്യാജ കുറ്റങ്ങള്‍ എന്റെ മേല്‍ ചുമത്തി. തനിക്കു നേരെ കൊലപാതക ഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടായി. പലരീതിയിലുള്ള അന്വേഷണങ്ങളും നടത്തി മാനസികമായി പീഡിപ്പിക്കുകയും ചെയ്തു’ ജാമ്യാപേക്ഷയില്‍ റിയ അറിയിച്ചു.

റിയക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കും. സമൂഹത്തിലെ അവരുടെ സ്ഥാനവും പണവും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കുമെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.

Exit mobile version