‘ചൈന നമ്മുടെ പ്രദേശം കൈയടിക്കിയിരിക്കുന്നു, അതും ദൈവത്തിന്റെ പ്രവൃത്തിയാണോ’; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തെ പരിഹസിച്ച് രംഗത്ത് എത്തിയത്. ചൈനക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ നേരത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശം ഉന്നയിച്ചിരുന്നു

‘ചൈന നമ്മുടെ പ്രദേശം കൈയടിക്കിയിരിക്കുന്നു. അത് എപ്പോള്‍ തിരിച്ചെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? അതും ദൈവത്തിന്റെ പ്രവൃത്തിയാണോ’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവനയ്ക്ക് സമാനമായ പ്രതികരണമാണ് ഇപ്പോള്‍ രാഹുല്‍ നടത്തിയിരിക്കുന്നത്. കൊവിഡ് മഹാമാരി ദൈവ നിശ്ചയമാണെന്നും പകര്‍ച്ചവ്യാധി ജിഎസ്ടി വരുമാനത്തെയും സാരമായി ബാധിച്ചെന്നുമാണ് കൗണ്‍സിലിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞത്. ധനമന്ത്രിയുടെ ഈ പരാമര്‍ശത്തെ പരിഹസിച്ച് ശശി തരൂര്‍ എംപിയും പി ചിദംബരവും രംഗത്ത് എത്തിയിരുന്നു.

Exit mobile version