രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥീരീകരിച്ചത് 90000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 70626 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 90633 പേര്‍ക്കാണ്. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4113812 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1065 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 70626 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 862320 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 3180866 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം കര്‍ണാടകയിലും ആന്ധ്രപ്രദേശിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 10825 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 487331 ആയി ഉയര്‍ന്നു. 71 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4347 ആയി ഉയര്‍ന്നു. നിലവില്‍ 100880 ആക്ടീവ് കേസുകളാണ് ഉള്ളത്.

കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9746 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണസംഖ്യ 6298 ആയി ഉയര്‍ന്നു. നിലവില്‍ 99617 ആക്ടീവ് കേസുകളാണ് ഉളളത്. തമിഴ്നാട്ടില്‍ പുതുതായി 5870 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 61 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 7748 ആയി ഉയര്‍ന്നു. നിലവില്‍ 51583 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version