സര്‍വീസ് റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റു; കഴുത്തിന് പരിക്കേറ്റ ഐപിഎസ് ഉദ്യോഗസ്ഥന്‍ ചികിത്സയില്‍

ബംഗളൂരു: സര്‍വീസ് റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ ഐപിഎസ് ഉദ്യോഗസ്ഥന്‍ ചികിത്സയില്‍. വീട്ടില്‍ വച്ചാണ് സംഭവം. കര്‍ണാടക പോലീസ് ഹൗസിംഗ് കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ ആര്‍പി ശര്‍മ്മയ്ക്കാണ് സ്വന്തം റിവോള്‍വറില്‍ നിന്ന് വെടിയേറ്റത്. കഴുത്തില്‍ വെടിയേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടയില്‍ വെടിയേറ്റതാണെന്ന് അദ്ദേഹം രേഖാമൂലം അറിയിച്ചു. ബംഗളൂരു പോലീസ് കമ്മീഷണര്‍ കമാല്‍ പാന്ത് ആണ് ഇക്കാര്യം അറിയിച്ചത്. കൊത്‌നൂര്‍ പ്രദേശത്തെ വസതിയില്‍ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഇദ്ദേഹം അന്വേഷണ സംഘത്തിനും മൊഴി നല്‍കിയതായും അദ്ദേഹം അറിയിക്കുന്നു.

Exit mobile version