പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാന്‍ ആഹ്വാനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോഡിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മോഡിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പേരില്‍ ബിറ്റ്കോയിന്‍ വഴി കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റുകള്‍ ട്വിറ്റര്‍ പേജില്‍ വരികയും ഇത് ശ്രദ്ധയില്‍ പെട്ടതോടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിക്കുകയുമായിരുന്നു.

കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് സംഭാവന ചെയ്യൂ എന്ന ട്വീറ്റാണ് ഹാക്ക് ചെയ്ത് വന്ന ട്വീറ്ററില്‍ വന്നത്.

25 ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ട് ആണിത്. അതേസമയം സംഭവത്തില്‍ ടിറ്റര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്നാണ് ട്വിറ്റര്‍ വക്താവ് പറഞ്ഞത്. അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നടപടിയെടുത്തതായും അക്കൗണ്ട് നിയന്ത്രണം പിന്‍വലിച്ചതായും ട്വിറ്റര്‍ അറിയിച്ചു.

Exit mobile version