ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണവ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി

ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണവ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. കഴിഞ്ഞ ദിവസം മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമായെന്നാണ് ഡല്‍ഹി ആര്‍മി റിസര്‍ട്ട് ആന്‍ഡ് റഫറല്‍ ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായെന്നാണ് മെഡിക്കല്‍ ബുളളറ്റില്‍ പറയുന്നത്.

നിലവില്‍ അണുബാധയെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുക, വൃക്കക്കളുടെ പ്രവര്‍ത്തനം തടസ്സപ്പെടുക അടക്കമുളള സ്ഥിതിവിശേഷമായ സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയിലാണ് പ്രണബ് മുഖര്‍ജി ഇപ്പോള്‍. അദ്ദേഹം ഡീപ് കോമയില്‍ തന്നെ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സാഹയത്തിലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയില്‍ അധികമായി അദ്ദേഹം ഇതേ അവസ്ഥയിലാണ്.

Exit mobile version