കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. ആഗസത് 18 നാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടതിന് ശേഷമാണ് അമിത് ഷായെ ക്ഷീണം, ശരീര വേദന തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ഓഗസ്റ്റ് രണ്ടിന് അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മേദാന്ത ആശുപത്രിയിലായിരുന്നു ചികിത്സ. പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ശാരീരിക അസ്ഥതകള്‍ കാരണം അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്.

Exit mobile version