ഉത്തര്‍പ്രദേശ് എംഎല്‍എ മുക്താര്‍ അന്‍സാരി അനധികൃതമായി നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് എംഎല്‍എ അനധികൃതമായി നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. ബിഎസ്പി എംഎല്‍എ മുക്താര്‍ അന്‍സാരിയുടെ ലഖ്‌നൗവിലെ ദാലിബാഗ് കോളനിയില്‍ അനധികൃതമായി ഭൂമി കൈയ്യറി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് സര്‍ക്കാര്‍ പൊളിച്ച് നീക്കിയത്.

നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും വന്‍ പോലീസ് സന്നാഹത്തിന്റെയും സാന്നിധ്യത്തിലാണ് അധികൃതര്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയത്. അതേസമയം, കെട്ടിടങ്ങള്‍ പൊളിക്കാന്‍ ചെലവായ മുഴുവന്‍ തുകയും യുപി സര്‍ക്കാര്‍ അന്‍സാരിയില്‍ നിന്ന് ഈടാക്കും. സംഭവത്തില്‍ അനധികൃത നിര്‍മാണത്തിന് യുപി പോലീസ് എംഎല്‍എയ്‌ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലഖ്‌നൗ ഡെവലപ്പ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് അനുമതി വാങ്ങാതെയാണ് കെട്ടിടം നിര്‍മിച്ചതെന്നും അനധികൃത നിര്‍മാണത്തിന് സഹായം നല്‍കിയ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചുക്കുന്നു. അന്‍സാരിയുടെ അടുത്ത അനുയായികളുടെ വസ്തുവകകളും അടുത്തിടെ യുപി സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു.

Exit mobile version