പ്രകാശ് രാജിനെ സിനിമയിലേയ്ക്ക് ക്ഷണിച്ചു; കെജിഎഫ് 2 വിനെതിരെ ബഹിഷ്‌കരണ ക്യാംപെയിനുമായി ഒരു വിഭാഗം

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിനെതിരെ ബഹിഷ്‌കരണ ക്യാംപെയിനുമായി ഒരു വിഭാഗം രംഗത്ത്. ചിത്രത്തിലേക്ക് തെന്നിന്ത്യന്‍ താരം പ്രകാശ് രാജിനെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബഹിഷ്‌കരണ ക്യാംപെയിനുമായി ഒരു വിഭാഗം രംഗത്തെത്തിയത്.

സംവിധായകന്‍ പ്രശാന്ത് നീല്‍ പങ്കുവച്ച ലൊക്കേഷന്‍ ചിത്രങ്ങളുടെ കമന്റ് ബോക്‌സിലാണ് ബഹിഷ്‌കരണ ക്യാംപെയിന്‍ തകൃതിയായി നടക്കുന്നത്. പ്രകാശ് രാജിനെ എന്തിന് ചിത്രത്തിലേക്ക് ക്ഷണിച്ചു എന്നാണ് പലരുടെയും ചോദ്യം. പ്രകാശ് രാജ് ബുദ്ധിജീവിയാണെന്നും അദ്ദേഹം ഉണ്ടെങ്കില്‍ സിനിമ കാണില്ലെന്നും ഇവര്‍ കമന്റ് ചെയ്യുന്നു.

ദേശവിരുദ്ധനായ പ്രകാശ് രാജിനെ കമന്റ് ചെയ്ത താങ്കള്‍ ഹിന്ദു ആണോ?, ചിത്രമല്ല, ഹിന്ദുത്വമാണ് വലുത്, വഞ്ചകനെയാണ് നിങ്ങള്‍ കാസ്റ്റ് ചെയ്തിരിക്കുന്നത്, കര്‍ണാടകയില്‍ നൂറുകണക്കിന് നടന്മാര്‍ ഉണ്ടായിരിക്കെ മതത്തിനെതിരെ സംസാരിക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്, ദേശവിരുദ്ധനും ഹിന്ദു വിരുദ്ധനുമായ ഒരാളാണ് പ്രകാശ് രാജ്. ഇങ്ങനെ പോകുന്നു ബഹിഷ്‌കരണ കമന്റുകള്‍.

Exit mobile version