‘റിയ ആണ് കൊലപാതകി, എന്റെ മകന് അവള്‍ ഏറെ നാളുകളായി വിഷം നല്‍കിയിരുന്നു’; സുശാന്തിന്റെ പിതാവ്

മുംബൈ: നടി റിയ ആണ് സുശാന്ത് സിംഗ് രജ്പുത്തിനെ കൊന്നതെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സുശാന്തിന്റെ പിതാവ് രംഗത്ത്. റിയ ആണ് കൊലപാതകിയെന്നും തന്റെ മകന് അവള്‍ ഏറെ നാളുകളായി വിഷം നല്‍കിയിരുന്നുവെന്നാണ് സുശാന്തിന്റെ പിതാവ് വ്യക്തമാക്കിയത്.

‘റിയ ചക്രവര്‍ത്തി എന്റെ മകന് ഏറെ നാളുകളായി വിഷം നല്‍കിയിരുന്നു. അവളാണ് കൊലപാതകി. അവളെയും കൂട്ടാളികളെയയും അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യണം’ എന്നാണ് സുശാന്തിന്റെ പിതാവ് കെകെ സിങ്ങ് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം ഇഡിക്കും സിബിഐക്കും പുറമെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും കേസെടുത്തു. സുശാന്തിന് നിരോധിത ലഹരി മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇത്തരത്തിലൊരു നീക്കം.നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി പിടിച്ചെടുത്ത നടി റിയ ചക്രവര്‍ത്തിയുടെ ഫോണില്‍ നിന്ന് അയച്ചതെന്ന് പറയപ്പെടുന്ന വാട്സ് ആപ്പ് ചാറ്റുകളുടെ കൂടി പശ്ചാത്തലത്തിലാണ് എന്‍സിബിയുടെ ഇടപെടല്‍.

Exit mobile version