മഹാരാഷ്ട്രയില്‍ 122 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 122 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 14189 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം രണ്ട് പോലീസുകാരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ച പോലീസുകാരുടെ എണ്ണം 144 ആയി ഉയര്‍ന്നു.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10425 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 703823 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 329 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 514790 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 165921 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version