‘പിന്നെ ഒന്നും ഓര്‍മ്മയില്ല’; കരാട്ടക്കാരിയാണെന്നറിയാതെ വിദേശവനിതയെ കയറിപ്പിടിച്ചു, സ്വാമിയെ ഇടിച്ച് ചമ്മന്തിയാക്കി യുവതി

ചെന്നൈ: ആത്മീയ അന്വേഷണത്തിന്റെ ഭാഗമായെത്തിയ വിദേശ വനിതയെ കയറിപിടിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സ്വാമിയെ ഇടിച്ച് ചമ്മന്തിയാക്കി യുവതി. ശേഷം പോലീസിനെയും നാട്ടുകാരെയും വിളിച്ച് കൈമാറി. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഭാഗമായാണ് അമേരിക്കന്‍ പൗരയായ മുപ്പതുകാരി കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്ര നഗരിയില്‍ എത്തിയത്. ലോക്ഡൗണ്‍ വന്നതോടെ നാട്ടിലേക്ക് പോകാന്‍ കഴിയാതെയായി. ആത്മീയതയില്‍ അതീവ താല്പര്യമുള്ളയാളായിരുന്നു യുവതി.

അതിനാല്‍ രമണ മഹര്‍ഷിയുടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപം വീട് വാടകയ്ക്ക് എടുത്തു തനിച്ചു താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം വീടിനു പുറത്തു നില്‍കുമ്പോള്‍ കഷായ വസ്ത്രങ്ങളും നിറയെ രുദ്രാക്ഷ മാലകളും അണിഞ്ഞ യുവാവ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.

വാടക വീടിനുളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ആയിരുന്നു ശ്രമം. എന്നാല്‍ തുടക്കത്തിലെ തന്നെ അമ്പരപ്പ് മാറിയ യുവതി അതിക്രമം ചെറുത്തു. ആയോധന കലയില്‍ വിദഗ്ധയായ യുവതി പിന്നീട് യുവാവിനെ അടിച്ച് താഴെയിട്ടു.

യുവതിയുടെ പ്രത്യാക്രമണത്തില്‍ യുവാവിന് സാരമായി പരുക്കേറ്റു. എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ ആയ യുവാവിനെ പൊലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി കൈമാറി. സ്വാമിയാണന്ന് സ്വയം പ്രഖ്യാപിച്ചു ക്ഷേത്രത്തിനു സമീപം കഴിയുന്ന നാമക്കല്‍ സ്വദേശി മണികണ്ഠന്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

Exit mobile version