ലോണിന്റെ തവണകള്‍ മുടങ്ങി, അവധി നല്‍കിയതിനു പിന്നാലെ ഉടമ മരിച്ചു; യാത്രക്കാര്‍ക്കൊപ്പം ബസ് പിടിച്ചെടുത്ത് ഫിനാന്‍സ് കമ്പനി

ആഗ്ര: ലോണിന്റെ തവണകള്‍ മുടങ്ങിയതിന് പിന്നാലെ യാത്രക്കാര്‍ക്കൊപ്പം ബസും പിടിച്ചെടുത്തു. ഫിനാന്‍സ് കമ്പനിക്കാരാണ് യാത്രക്കാരോടൊപ്പം ബസ് പിടിച്ചെടുത്തത്. ആഗ്രയ്ക്ക് സമീപമാണ് സംഭവം. ഇന്ന് രാവിലെയാണ് ഡ്രൈവറെയും കണ്ടക്ടറേയും ഇറക്കിവിട്ട് വാഹനം ഫിനാന്‍സ് സ്ഥാപനം വാടക കുടിശ്ശിക വരുത്തിയവരെ പിടികൂടാന്‍ ഏര്‍പ്പാടാക്കിയ സംഘം തട്ടിയെടുക്കുന്നത്. മധ്യ പ്രദേശിലെ ഗുരുഗ്രാമിലേക്ക് 34 യാത്രക്കാരുമായി പോവുകയായിരുന്നു ബസ്.

ഹരിയാനയില്‍ നിന്ന് ഗ്വാളിയോറിലേക്ക് പോവുകയായിരുന്ന ബസാണ് ഫിനാന്‍സ് കമ്പനി തട്ടിയെടുത്തത്. ആഗ്രയ്ക്ക് സമീപത്തെത്തിയപ്പോള്‍ ചിലരെത്തി ബസ് തടഞ്ഞിട്ടു. തുടര്‍ന്ന് ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതായി കമ്പനി അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ ചിലര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ബസ് എവിടെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

സ്വകാര്യ ധനകാര്യസ്ഥാപത്തില്‍ നിന്ന് ലോണെടുത്താണ് ഉടമ ബസ് വാങ്ങിയത്. ലോണിന്റെ തവണകളില്‍ ചിലത് മുടങ്ങിയിരുന്നു. എത്രയും പെട്ടെന്ന് തുക അടയ്ക്കണമെന്ന് കമ്പനിക്കാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ബസ് ഉടമ കഴിഞ്ഞദിവസം മരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ബസ് കമ്പനിക്കാര്‍ പിടിച്ചെടുക്കുകയായിരുന്നു. യാത്രക്കാരെ ഉടന്‍ മോചിപ്പിക്കുമെന്നും ധനകാര്യസ്ഥാപന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Exit mobile version