‘കൊവിഡ് കണക്കില്‍ ഞാനും’; രോഗം സ്ഥിരീകരിച്ചതായി ബയോകോണ്‍ മേധാവി കിരണ്‍ മജൂംദാര്‍ ഷാ

ബംഗളൂരു: ബയോകോണ്‍ മേധാവി കിരണ്‍ മജൂംദാര്‍ ഷായ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അവര്‍ തന്നെയാണ് ട്വിറ്ററിലൂടെ രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ‘പരിശോധന നടത്തിയതിനെ തുടര്‍ന്ന് കൊവിഡ് കണക്കില്‍ ഞാനും ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തി. ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ. അങ്ങനെ തന്നെ തുടരുമെന്നാണ് പ്രതീക്ഷ’ എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്. നിരവധി പേരാണ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് എംപി ശശി തരൂരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഈ വാര്‍ത്ത അറിയേണ്ടി വന്നതില്‍ ഖേദിക്കുന്നു. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്’ എന്നാണ് ശശി തരൂര്‍ കുറിച്ചത്.

Exit mobile version