മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക്; ആന്ധ്രയില്‍ 8012 പുതിയ രോഗികള്‍

മുംബൈ: രാജ്യത്ത് വൈറസ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസം പുതുതായി 11,111 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5,95,865 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 288 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 20037 ആയി ഉയര്‍ന്നു. 8,837 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,17,123 ആയി ഉയര്‍ന്നു. നിലവില്‍ 1,58,395 പേരാണ് ചികിത്സയിലുള്ളത്.

ആന്ധ്രാപ്രദേശില്‍ പുതുതായി 8012 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10,117 പേര്‍ രോഗമുക്തി നേടി. 88 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,89,829 ആണ്. ഇതില്‍ 85,945 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,01,234 പേര്‍ രോഗമുക്തി നേടി. 2,650 പേര്‍ ഇതുവരെ മരിച്ചു.

തമിഴ്‌നാട്ടില്‍ പുതുതായി 5950 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3,38,055 ആയി ഉയര്‍ന്നു. 125 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 5,766 പേര്‍ ഇതുവരെ മരിച്ചതായാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 54,019 പേരാണ് ചികിത്സയിലുള്ളത്.

Exit mobile version