‘രാജ്യം മുഴുവന്‍ നിങ്ങളുടെ കുടുംബത്തിന് ഒപ്പമുണ്ട്, സത്യം പുറത്ത് വരുമെന്ന് ഉറച്ചു വിശ്വസിക്കൂ’ സുശാന്തിന്റെ കുടുംബത്തിന് പിന്തുണയുമായി ആശാ ദേവി

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ കുടുംബത്തിന് പിന്തുണയുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവി. രാജ്യം മുഴുവന്‍ സുശാന്തിന്റെ കുടുംബത്തോടപ്പമുണ്ടെന്ന് ആശാ ദേവി പറയുന്നു. ദേശീയ മാധ്യമത്തോടായിരുന്നു ആശാ ദേവിയുടെ പ്രതികരണം. സത്യം പുറത്തു വരുമെന്ന് ഉറച്ച് വിശ്വസിക്കണമെന്ന് സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് കൃതിയോട് ആശാ ദേവി നിര്‍ദേശ നല്‍കി.

ഇതിനു പുറമെ, മുംബൈ പോപാലീസിനെയും ആശാ ദേവി വിമര്‍ശിച്ചു. ‘ മുംബൈ പോലീസ് സുശാന്തിന്റെ കുടുംബത്തെ പിന്തുണയ്ക്കണം. പക്ഷെ ഇവിടെ ഇതിന് വിപരീതമായി നടക്കുന്നത് വേദനിപ്പിക്കുന്നു,’ ആശാ ദേവി പറഞ്ഞു. സുശാന്തിന്റെ മരണത്തെ പറ്റി അദ്ദേഹത്തിന്റെ കുടുംബം ഒന്നും മിണ്ടരുതെന്ന് രാഷ്ട്രീയക്കാര്‍ പറയുന്നത് വേദനാജനകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒപ്പം സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം സാധ്യമാവുമെന്നും സുപ്രീം കോടതിയില്‍ വിശ്വാസമര്‍പ്പിക്കാനും ആശാ ദേവി സുശാന്തിന്റെ പിതാവ് കെകെ സിംഗിനോടായി പറഞ്ഞു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ സിബിഐ അന്വേഷണം ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ പ്രതികരണവുമായി രംഗത്തെത്തിയത്.

Exit mobile version