ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് പോസ്റ്റിട്ടു; മുന്‍ എംഎല്‍എയെ സസ്പെന്റ് ചെയ്ത് ആം ആദ്മി

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ആം ആദ്മി മുന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആം ആദ്മി എംഎല്‍എ ആയിരുന്ന ജര്‍ണയില്‍ സിങ്ങിനെയാണ് സസ്‌പെന്റ് ചെയ്തത്.

‘ആം ആദ്മി പാര്‍ട്ടി ഒരു മതേതര പാര്‍ട്ടിയാണ്, ഒരു മതത്തെയും അവഹേളിക്കരുത്, അത്തരം പ്രവൃത്തി ചെയ്യുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ല’ എന്നാണ് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

അതേസമയം താന്‍ അല്ല ആ പോസ്റ്റ് ഇട്ടതെന്നും മകന് പറ്റിയ അബദ്ധമാണെന്നുമാണ് ജര്‍ണയില്‍ സിംഗ് നല്‍കിയ വിശദീകരണം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത ഇളയ മകന്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് അബദ്ധത്തില്‍ ഇട്ട പോസ്റ്റാണ് അതെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ജര്‍ണയില്‍ സിങ് 2015ല്‍ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായിരുന്നു.

Exit mobile version