ദക്ഷിണേന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 7883പേര്‍ക്ക്, തമിഴ്നാട്ടില്‍ 5871, ആന്ധ്രയില്‍ 9597 പേര്‍ക്ക്

ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5871 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3,14,520 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 119 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 5278 ആയി ഉയര്‍ന്നു.

കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 7883 പേര്‍ക്കാണ്. ഇതില്‍ 2802 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളുരുവിലാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,96,494 ആയി ഉയര്‍ന്നു. 113 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3510 ആയി.

ആന്ധ്രയില്‍ പുതുതായി 9597 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2,54,146 ആയി ഉയര്‍ന്നു. 93 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2,296 ആയി. ഇതുവരെ 1,61,425 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 90,425 പേരാണ് ചികിത്സയിലുളളത്.

Exit mobile version