കേന്ദ്ര ആയുഷ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു; താനുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ട്വിറ്ററിലൂടെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നീരീക്ഷണത്തില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും മന്ത്രി അറിയിച്ചു.

‘ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു’വെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം പരിശോധനക്ക് വിധേയരായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ശ്രീപദ് നായിക്കിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മോഡി മന്ത്രിസഭയിലെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര കൃഷി മന്ത്രി കൈലാഷ് ചൗദരി എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Exit mobile version