മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 11000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 18000 കടന്നു

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11088 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 535601 ആയി ഉയര്‍ന്നു.

നിലവില്‍ സംസ്ഥാനത്ത് 148553 ആക്ടീവ് കേസുകളാണ് ഉള്ളത്. വൈറസ് ബാധമൂലം ഇതുവരെ 18306 പേരുടെ ജീവനാണ് നഷ്ടമായത്.

തമിഴ്‌നാട്ടില്‍ പുതുതായി 5834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 308649 ആയി ഉയര്‍ന്നു. നിലവില്‍ 52810 ആക്ടീവ് കേസുകളാണ് ഉള്ളത്. വൈറസ് ബാധമൂലം ഇതുവരെ 5159 പേരാണ് മരിച്ചത്.

Exit mobile version