പുതുച്ചേരി കൃഷി മന്ത്രി ആര്‍ കമലകണ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു

പുതുച്ചേരി: പുതുച്ചേരി കൃഷിമന്ത്രി ആര്‍ കമലകണ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹത്തെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യൂവേറ്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം, മന്ത്രിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുകയും ചെയ്തു.

അതേസമയം കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രി വിട്ടു. കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിക്കുന്നതെന്നും അദ്ദേഹം നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആറ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കര്‍ണ്ണാടകയിലെ ആരോഗ്യമന്ത്രിയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് വാര്‍ത്തയായിരുന്നു.

Exit mobile version