രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ദളിതരുടെ തൊഴിലില്ലായ്മക്കും മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ?; വിമര്‍ശനവുമായി ബിജെപി എംപി സാവിത്രി ഭായ് ഫൂലെ

ലക്‌നൗ: അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ ബിജെപി നിലപാടിനെ വിമര്‍ശിച്ച് ബിജെപി എംപി രംഗത്ത്. തെരഞ്ഞെടുപ്പില്‍ മറ്റു വിഷയങ്ങള്‍ ഒന്നും ഉയര്‍ത്തി കാണിക്കാന്‍ ഇല്ലാത്തതിനാലാണ് ബിജെപി രാമക്ഷേത്ര നിര്‍മ്മാണം ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്ന് ബിജെപി എംപി സാവിത്രി ഭായ് ഫൂലെ പറഞ്ഞു.

രാജ്യത്തിന് ഒരു ക്ഷേത്രത്തിന്റെ അത്യാവശ്യമില്ല. രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ദളിതരുടെ തൊഴിലില്ലായ്മയും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കുമോ എന്നും അവര്‍ ചോദിച്ചു.

ഉത്തര്‍പ്രദേശ് ബഹ്‌റൈച്ച് മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ വിജയിച്ച ഫൂലെ, ദളിതരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ബിജെപി നേതൃത്വത്തിന് എതിരെ ശബ്ദം ഉയര്‍ത്തുന്ന വ്യക്തിയാണ്.

Exit mobile version