കുടിശ്ശിക അടച്ച് തീര്‍ത്തില്ലെങ്കില്‍ ഹോട്ടല്‍ ജപ്തി ചെയ്യും; സഹാറയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നോട്ടീസ്

4,000 ചതുരശ്ര അടി മറൈന്‍ അക്വേറിയവും, ആധൂനിക സൗകര്യങ്ങളുളള 354 മുറികളുമടങ്ങിയതാണ് സഹാറ ഗ്രൂപ്പിന്റെ കീഴിലുളള ഈ ആഢംബര ഹോട്ടല്‍

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ സഹാറ ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നോട്ടീസ്. ഈ മാസം പകുതിയോടെ കുടിശ്ശിക മുഴുവന്‍ അടച്ച് തീര്‍ത്തില്ലെങ്കില്‍ മുംബൈ വിമാനത്താവളത്തിന് സമീപമുളള സഹാറ ഗ്രൂപ്പിന്റെ ആഢംബര ഹോട്ടല്‍ ജപ്തി ചെയ്യുമെന്നാണ് അതോറിറ്റി അറിയിച്ചത്.

എയര്‍പോര്‍ട്ട് അതോറിറ്റി കമ്പനിയുമായുളള പാട്ടക്കരാര്‍ റദ്ദാക്കുകയും ചെയ്തു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖല വിഭാഗമാണ് നടപടി സ്വീകരിച്ചത്. 4,000 ചതുരശ്ര അടി മറൈന്‍ അക്വേറിയവും, ആധൂനിക സൗകര്യങ്ങളുളള 354 മുറികളുമടങ്ങിയതാണ് സഹാറ ഗ്രൂപ്പിന്റെ കീഴിലുളള ഈ ആഢംബര ഹോട്ടല്‍.

Exit mobile version