ഗുവാഹത്തിയില്‍ ദുര്‍ഗ്ഗാപൂജാ ഒരുക്കങ്ങള്‍ക്കിടെ സ്‌ഫോടനം; നാലു പേര്‍ക്ക് പരിക്ക്

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പ്രൊസ്‌ക്രൈബ്ഡ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഏറ്റെടുത്തു

ഗുവാഹത്തി: ഗുവാഹത്തിയിലെ തിരക്കേറിയ പാന്‍ബസാറില്‍ ഇന്ന് ഉച്ചക്ക് നടന്ന സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്ക്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പ്രൊസ്‌ക്രൈബ്ഡ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഏറ്റെടുത്തു. ദുര്‍ഗ്ഗാപൂജ വരാനിരിക്കെ നടന്ന സ്‌ഫോടനം പ്രദേശത്ത് കനത്ത ആശങ്കയുളവാക്കിയിട്ടുണ്ട്.

നടന്നത് ബോംബ് സ്‌ഫോടനം തന്നെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബോംബ് സ്‌ക്വാഡിന്റെ അന്വേഷണത്തിന് ശേഷമെ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിപി രഞ്ജന്‍ ബുയാന്‍ പറഞ്ഞു. ബോംബ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പട്ടണത്തിലെ മാര്‍ക്കറ്റുകളില്‍ ശക്തമായ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദുര്‍ഗ്ഗപൂജയോടനുബന്ധിച്ച് തെരുവുകളില്‍ വന്‍ ജനത്തിരക്കാണുള്ളത്.

Exit mobile version