മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്; 24 മണിക്കൂറിനിടെ 266 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്കാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത് 11147 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 411798 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 266 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 248615 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 148150 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം പുതുതായി 5864 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 97 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ ഇതുവരെ 239978 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3838 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി 6128 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 118632 ആയി ഉയര്‍ന്നു. 83 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2230 ആയി ഉയര്‍ന്നു.

Exit mobile version