സ്‌കൂളുകള്‍ അടഞ്ഞ് തന്നെ, രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു, വീടുകളില്‍ തുടരേണ്ടത് പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും; അണ്‍ലോക്ക് 3യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

Lock Down | Bignewslive

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍, അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ലെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

രാജ്യാന്തര വിമാന സര്‍വീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ. അതേസമയം, രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതല്‍ തുറക്കാവുന്നതാണ്. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാര്‍ക്കുകളും തീയ്യേറ്ററുകളും ബാറുകളും അടഞ്ഞു തന്നെ കിടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരും. സാമൂഹിക അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടത്താമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഓഗസ്റ്റ് 31 വരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ തുടരും. സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന് മേല്‍ പ്രായമുള്ളവരും ആരോഗ്യപ്രശ്നമുള്ളവരും, ഗര്‍ഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളില്‍ തന്നെ തുടരുകയും വേണം.

Exit mobile version