എടിഎം തകര്‍ത്ത് കവര്‍ച്ച; മോഷണം നടത്തിയ ഏഴംഗ സംഘത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവും, അറസ്റ്റില്‍

ഭോപ്പാല്‍: എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴംഗ സംഘം അറസ്റ്റില്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവും ഈ കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെടുന്നു. ദേവേന്ദ്ര പട്ടേല്‍(28), നിതേഷ് പട്ടേല്‍, രാകേഷ് പട്ടേല്‍, പാരാം, ലോധി, ജഗേശ്വര്‍ പട്ടേല്‍, ജയ്‌റാം പട്ടേല്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ ദേവേന്ദ്ര പട്ടേല്‍ ആണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.

ജൂലായ് 19-ന് എടിഎം തകര്‍ത്ത് 23 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നത്. പ്രതികളില്‍നിന്ന് 25 ലക്ഷം രൂപയും 3 ലക്ഷത്തിന്റെ കള്ളനോട്ടുകളും സ്‌ഫോടകവസ്തുക്കളും രണ്ട് നാടന്‍ തോക്കുകളും ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയും. സംഘത്തിന്റെ തലവനും ദേവേന്ദ്ര പട്ടേലാണ്. സ്‌ഫോടക വസ്തു ഉപയോഗിച്ച് എടിഎം തകര്‍ത്ത് പണം കവരുന്നതാണ് ഇവരുടെ രീതി. മധ്യപ്രദേശിലെ വിവിധയിടങ്ങളിലായി ഇത്തരത്തില്‍ ഒട്ടേറെ എടിഎമ്മുകളില്‍ പ്രതികള്‍ കവര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ബൈക്കുകളില്‍ മുഖം മറച്ചാണ് ഇവര്‍ കവര്‍ച്ചയ്‌ക്കെത്തുക. ആദ്യം രണ്ടുപേര്‍ സുരക്ഷാജീവനക്കാരനെ കീഴ്‌പ്പെടുത്തും. പിന്നാലെ സിസിടിവി ക്യാമറകളില്‍ കറുത്ത പെയിന്റ് അടിക്കും. ഈ സമയം മറ്റ് രണ്ട് പേര്‍ ബൈക്കിലെ ബാറ്ററിയുടെ സഹായത്തോടെ എടിഎമ്മില്‍ സ്ഥാപിക്കുന്ന സ്‌ഫോടകവസ്തു പൊട്ടിക്കും. നിമിഷങ്ങള്‍ കൊണ്ട് എടിഎമ്മും തകരും. ഇത്തരത്തിലാണ് ഇവരുടെ മോഷണ രീതി.

ബാക്കി രണ്ടുപേര്‍ നിമിഷങ്ങള്‍ കൊണ്ട് പണം ബാഗിലാക്കി സ്ഥലം കാലിയാക്കുകയും ചെയ്യും. വെറും 14 മിനിറ്റ് കൊണ്ടാണ് ഇവര്‍ കവര്‍ച്ച പൂര്‍ത്തിയാക്കുന്നതും പിന്നാലെ ബൈക്കുകളില്‍ കടന്നുകളയുകയും ചെയ്യും.

Exit mobile version