സുഷമ സ്വരാജ് യുഎഇയില്‍; ഗാന്ധി – സായിദ് ഡിജിറ്റല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും

സംഘം നാളെ തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങും

അബുദാബി: വിദേശകാര്യ മന്ത്രി സുഷമാ സ്വരജ് യുഎഇയിലെത്തി. ഇന്നലെ രാത്രിയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സുഷമ സ്വരാജ് അബുദബിയിലെത്തിയത്. യുഎയിലെത്തിയ മന്ത്രി സംയുക്ത സാമ്പത്തിക- സാങ്കേതിക കമ്മീഷന്റെ പന്ത്രണ്ടാമത് യോഗത്തില്‍ സുഷമാ സ്വരാജ് പങ്കെടുക്കും.

കൂടാതെ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെയും മഹാത്മാ ഗാന്ധിയുടേയും ഓര്‍മ്മയ്ക്കായി സ്ഥാപിച്ച ഗാന്ധി – സായിദ് ഡിജിറ്റല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങിലും സുഷമ സ്വരാജ് പങ്കെടുക്കും.

യുഎഇ ഭരണാധികാരികളുമായുള്ള വിദേശകാര്യമന്ത്രി സുഷമയുടെ കൂടിക്കാഴ്ചയില്‍ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ സഹകരണത്തിന്റെ പുത്തന്‍ സാധ്യതകള്‍ ഉരുത്തിരിയുമെന്നാണ് പോതുവിലയിരുത്തല്‍. ഇന്ന് അബുദാബി ഐഎസ്‌സിയില്‍ രാജ്യത്തെ ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യുന്ന സംഘം നാളെ തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങും.

Exit mobile version