ബിജെപിയില്‍ ചേരാന്‍ 35 കോടി വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് എംഎല്‍എ; ആരോപണം നിഷേധിച്ച് എംഎല്‍എക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: തനിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എ ഗിരിരാജ് സിങ് മലിംഗക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് കോണ്‍ഗ്രസ് മുന്‍ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്. സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേരുന്നതിന് വേണ്ടി തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കോണ്‍ഗ്രസ് എംഎല്‍എയായ ഗിരിരാജ് സിങ് മലിംഗ തിങ്കളാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായി ഇക്കാര്യം പൈലറ്റ് തന്നോട് ആവശ്യപ്പെടുകയും ചര്‍ച്ച നടത്തിയിരുന്നതായും താന്‍ വാഗ്ദാനം നിരസിച്ചെന്നുമാണ് മലിംഗ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം ഈ ആരോപണം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം തന്നെ സച്ചിന്‍ പൈലറ്റ് രംഗത്ത് എത്തിയിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ള അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൈലറ്റ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോല്‍ എംഎല്‍എയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Exit mobile version