കോവിഡ് ഭേദമായി ജോലിയില്‍ തിരിച്ചെത്തി കോടതി ജീവനക്കാരി; റോസാപ്പൂ നല്‍കി സ്വീകരിച്ച് ചീഫ് ജസ്റ്റിസ്, നല്ല മാതൃകയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ ലോകം

കര്‍ണാടക: കോവിഡ് ഭേദമായി തിരിച്ചെത്തുന്നവര്‍ക്ക് പലയിടങ്ങളിലും മോശം അനുഭവങ്ങളുണ്ടാകുന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവരില്‍ നിന്നും രോഗം വീണ്ടും പകരുമോ എന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്.

അതേസമയം, രോഗമുക്തി നേടിയവര്‍ക്ക് ഉജ്വല സ്വീകരണമൊരുക്കിയ വാര്‍ത്തകളും വൈറലായിരുന്നു. അത്തരത്തില്‍ വീണ്ടുമൊരു നല്ല മാതൃകയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

കോവിഡ് മുക്തി നേടിയ കോടതി ജീവനക്കാരിയെ സ്വീകരിക്കുന്ന കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രമാണ് കൈയ്യടി നേടുന്നത്. ചുവന്ന റോസാപ്പൂ നല്‍കിയാണ് രോഗമുക്തയായി ജോലിയില്‍ പ്രവേശിക്കുന്ന കോടതി ജീവനക്കാരിയെ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്നത്.

കര്‍ണാടക കോടതി ജീവനക്കാരിയായ മേരി ജോസഫൈന്‍ കൊവിഡ് ബാധിതയായി ചികിത്സയില്‍ ആയിരുന്നു. കോവിഡ് മുക്തയായി തിരിച്ച് ജോലിയില്‍ പ്രവേശിച്ചപ്പോള്‍
ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക തന്നെ നേരിട്ടാണ് സ്വീകരിച്ചത്.

Exit mobile version