രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 37000ത്തിലധികം പേര്‍ക്ക്; 24 മണിക്കൂറിനിടെ 587 മരണം, മരണസംഖ്യ 28000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 37000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം പുതുതായി 37148 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1155191 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 587 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 28084 ആയി ഉയര്‍ന്നു. നിലവില്‍ 402529 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 724578 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 8240 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 318695 ആയി ഉയര്‍ന്നു. 176 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ 131334 ആക്ടീവ് കേസുകളാണ് ഉള്ളത്. അതേസമയം വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ പുതുതായി 4985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 175678 ആയി ഉയര്‍ന്നു. 70 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2551 ആയി ഉയര്‍ന്നു.

Exit mobile version