മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് ഗവര്‍ണറുമായ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

ലഖ്നൗ: മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് ഗവര്‍ണറുമായ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. 85 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണവിവരം മകന്‍ അശുതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ശ്വാസകോശ പ്രശ്നങ്ങളും മൂത്രതടസ്സവും കാരണം ജൂണ്‍ 11 നാണ് അദ്ദേഹത്തെ ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ആന്തരിക രക്തസ്രാവമുണ്ടായി അദ്ദേഹത്തിന്റെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

അന്തരിച്ച ലാല്‍ജി ടണ്ഠന്‍ ബിഹാര്‍ ഗവര്‍ണറായും മായാവതി മന്ത്രിസഭകളില്‍ മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2003-2007 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്നു അദ്ദേഹം.

Exit mobile version