രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 34884 പേര്‍ക്ക്, 24 മണിക്കൂറിനിടെ 671 മരണം, മരണസംഖ്യ 26000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 34000ത്തിലധികം പേര്‍ക്കാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 34884 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1038716 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 671 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 26273 ആയി ഉയര്‍ന്നു. നിലവില്‍ 358692 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 653751 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 8308 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 292589 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 258 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 11452 ആയി ഉയര്‍ന്നു. നിലവില്‍ 120480 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 160357 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം തമിഴ്നാട്ടിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4538 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 160907 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 79 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2315 ആയി ഉയര്‍ന്നു. നിലവില്‍ 47782 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 110807 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version