ബച്ചനും കുടുംബത്തിന്റെയും രോഗമുക്തിയായി നോണ്‍ സ്‌റ്റോപ്പ് മഹാമൃത്യുഞ്ജയ ഹോമം നടത്തി ഫാന്‍സ് അസോസിയേഷന്‍

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബച്ചന്‍ കുടുംബത്തിന്റെ സുഖ പ്രാപ്തിക്കായി നോണ്‍ സ്‌റ്റോപ്പ് മഹാമൃത്യുഞ്ജയ ഹോമം നടത്തി കൊല്‍ക്കത്തയിലെ അമിതാഭ് ബച്ചന്‍ ഫാന്‍സ് അസോസിയേഷന്‍. ബച്ചന്‍ കുടുംബത്തിനായി നോണ്‍ സ്റ്റോപ് മഹാ മഹാമൃത്യുഞ്ജയ ഹോമം കഴിഞ്ഞ ദിവസം ആരംഭിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബച്ചന്‍ കുടുംബത്തിനായി സമര്‍പ്പിച്ച ഷഹന്‍ഷ അമ്പലത്തിലാണ് ആദ്യം ഹോമത്തിന്റെ ചടങ്ങുകള്‍ നടത്തി. എന്നാല്‍ പിന്നീട് വേദി മാറ്റുകയും ചെയ്തു. കുടുംബം സുഖപ്രാപ്തി നേടി ആശുപത്രി വിടാതെ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍ത്തില്ലെന്നാണ് ആരാധകര്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോമം നടത്തുന്നതെന്നും വളരെ ചുരുക്കം പേരെ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്നും ഷഹന്‍ഷ ക്ഷേത്രത്തിലേക്ക് ആരാധകരെ കയറ്റുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ബച്ചന്‍ കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചന് പുറമേ അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, ആരാധ്യ ബച്ചന്‍ എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version