ഉത്തര്‍പ്രദേശിലെ കൊവിഡ് 19 ഹെല്‍പ്പ്‌ലൈനിലെ ജീവനക്കാര്‍ക്ക് കൊവിഡ് 19; തകരാറിലായ കൊവിഡ് 19 അടിയന്തര സേവനം ആശുപത്രിയില്‍ ഇരുന്ന് ചെയ്ത് ബ്രിജേഷ് ഗുപ്ത്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കൊവിഡ് 19 ഹെല്‍പ്പ്‌ലൈനിലെ പകുതിയിലധികം ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് 19 അടിയന്തര സേവനമാണ് തകരാറിലായത്. ഇതിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ടീമിലെ സാങ്കോതിക വിദ്ഗദരില്‍ ഒരാളായ ബ്രിജേഷ് ഗുപ്ത. ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഹെല്‍പ്പ് ലൈന്‍ അടച്ചു പൂട്ടേണ്ട സ്ഥിതിയായി. ഒരുദിവസം ഏകദേശം 75,000 കോളുകള്‍ എത്തുന്ന ഹെല്‍പ്ലൈന്‍ സേവനം അടച്ചുപൂട്ടേണ്ട അവസ്ഥയിലായതോടെ സംസ്ഥാനത്ത് വലിയ തകരാറാണ് സംഭവിച്ചത്.

ശേഷം ആശുപത്രിയില്‍ ഇരുന്നും തന്റെ ജോലി ചെയ്യാമെന്ന് അറിയിച്ച് ബ്രിജേഷ് ഗുപ്ത് രംഗത്ത് വരികയായിരുന്നു. ഡേറ്റാ അഡ്മിനിസ്ട്രേറ്ററായ ബ്രിജേഷ് ഗുപ്തയ്ക്ക് ജൂണ്‍ 20-നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 23 മുതലാണ് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിക്കാന്‍ തുടങ്ങിയത്. ഹെല്‍പ് ലൈനില്‍ ജോലി ചെയ്യുന്ന ലഖ്നൗവിലെ 10 പേര്‍ക്കാണ് ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ ഗാസിയാബാദിലെ 11 പേരും അസുഖബാധിതരായി. ഇതോടെ ഹെല്‍പ് ലൈന്‍ സേവനം അടച്ചുപൂട്ടുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് സേവനം തടസ്സപ്പെടാതിരിക്കാന്‍ ആശുപത്രിയില്‍ നിന്ന് ജോലി ചെയ്യാന്‍ സന്നദ്ധനാണെന്ന് ബ്രിജേഷ് ഗുപ്ത് അറിയിച്ചത്. സെര്‍വറിന്റെ റിമോട്ട് ആക്സസ് ലഭ്യമായതോടെ ലാപ്ടോപ്പ് ഉപയോഗിച്ച് ബ്രിജേഷ് ആശുപത്രിക്കിടക്കയില്‍ ഇരുന്നുകൊണ്ട് മുഴുവന്‍ സമയ ജോലിയില്‍ പ്രവേശിച്ചു. ഹെല്‍പ് ലൈനിനെത്തുന്ന കോളുകള്‍ യുപിയുടെ മറ്റുഭാഗങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ് ചെയ്യുകയാണ് ബ്രിജേഷ്. പിന്നീട് മറ്റ് ജോലിക്കാരെ എത്തിച്ച് 48 മണിക്കൂറിനുളളില്‍ സേവനം പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു.

Exit mobile version