കൊവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ്, പൊതുപരിപാടികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക്, വിവാഹത്തിന് 30 പേര്‍ മാത്രം

ഛണ്ഡീഗഢ്: കൊവിഡ് വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്കും ഏര്‍പ്പെടുത്തി.

വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50-ല്‍ നിന്ന് 30 ആക്കി ചുരുക്കുകയും ചെയ്തു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഞായറാഴ്ച നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമായി ഇന്നാണ് പുതുക്കിയ മാര്‍ഗനിര്‍ദേശ ഉത്തരവ് വന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി.

വിവാഹങ്ങളില്‍ 30-ല്‍ കൂടുതല്‍ പേര്‍ പങ്കെടുത്താല്‍ ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. മതിയായ വായുസഞ്ചാരമുള്ള സ്ഥലങ്ങളിലേ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കാവൂ എന്നും നിര്‍ദേശം നല്‍കുകയും ചെയ്തു. സൂപ്പര്‍സ്പ്രെഡ് തിരിച്ചറിയുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനുമായി ചെന്നൈ ഐഐടിയുടെ സഹകരണം തേടാനും പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട

Exit mobile version