എത്രയുംവേഗം സുഖംപ്രാപിക്കട്ടെ, കോവിഡ് ബാധിച്ച അമിതാഭ് ബച്ചനും കുടുംബത്തിനും വേണ്ടി ഗംഗാപൂജ നടത്തി മനസ്സുരുകി പ്രാര്‍ത്ഥിച്ച് ഉത്തരാഖണ്ഡ് സ്പീക്കര്‍

ഹരിദ്വാര്‍: കോവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചനുവേണ്ടി ഗംഗാപൂജ. ഉത്തരാഖണ്ഡ് നിയസമഭ സ്പീക്കര്‍ പ്രേംചന്ദ് അഗര്‍വാളാണ് അമിതാഭ് ബച്ചനും കുടുംബത്തിനും വേണ്ടി ഗംഗാപൂജ നടത്തിയത്.

അദ്ദേഹം ഒരു വലിയ കലാകാരനാണ്. അമിതാഭ് ബച്ചനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ഞാന്‍ ഇവിടെ വന്നതെന്നും ബച്ചനും കുടുംബവും എത്രയുംവേഗം സുഖംപ്രാപിക്കാനായാണ് താന്‍ പ്രാര്‍ത്ഥന നടത്തിയതെന്നും പ്രേംചന്ദ് അഗര്‍വാള്‍ പറഞ്ഞു.

ഹരിദ്വാറിലെ ഗംഗാഘട്ടിലാണ് അദ്ദേഹം പൂജ നടത്തിയത്. അചിനിടെ 1982ല്‍ സിനിമാ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് അപകടം പറ്റിയപ്പോള്‍ രക്തം നല്കിയ സംഭവവും അദ്ദേഹം ഓര്‍ത്തെടുത്തു. അന്ന് പ്രതികൂല സാചര്യങ്ങളെ തോല്‍പ്പിച്ച ബച്ചന്‍ ഇപ്പോഴും അത് സാധിക്കുമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

അമിതാഭ് ബച്ചനു വോണ്ടി മാത്രമല്ല കോവിഡ് ഭീതിയില്‍ കഴിയുന്ന രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിച്ചുവെന്നും അധികം വൈകാതെ തന്നെ ഈ മഹാമാരിയെ രാജ്യം ഒറ്റക്കെട്ടായി നിന്ന് തോല്പ്പിക്കുമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version