തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3965 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 69 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3965 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 134226 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1898 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 3591 പേര്‍ രോഗമുക്തി നേടിയത് ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 46410 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം ആന്ധ്ര പ്രദേശില്‍ പുതുതായി 1813 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 27235 ആയി ഉയര്‍ന്നു. 17 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 309 ആയി ഉയര്‍ന്നു.

Exit mobile version