അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്താന്‍ യുജിസി തീരുമാനം

ന്യൂഡല്‍ഹി: അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ നടത്തുമെന്ന് യുജിസി. നേരത്തേ ജൂലായ് പകുതിക്ക് ശേഷം പരീക്ഷകള്‍ നടത്തായിരുന്നു യുജിസി തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നല്‍കിയ റിപ്പോള്‍ട്ടുകള്‍കൂടി പരിഗണിച്ചാണ് യുജിസി പരീക്ഷ സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പരീക്ഷയുടെ മൂല്യനിര്‍ണയം ഓണ്‍ലൈനായോ ഓഫ്ലൈനായോ രണ്ടുരീതിയും ഉപയോഗിച്ചോ നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം മറ്റു സെമസ്റ്ററുകളിലെയും വാര്‍ഷിക പരീക്ഷകളുടെയും കാര്യത്തില്‍ ഏപ്രിലില്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ മാറ്റമുണ്ടാകില്ലെന്നും യുജിസി അറിയിച്ചു.

ഇത് പ്രകാരം അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ക്ക് ഇന്റേണല്‍, മുന്‍ പരീക്ഷകളില്‍ നേടിയ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം നടത്തുക. അതേസമയം സെപ്റ്റംബറില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് സര്‍വകലാശാലകള്‍ക്കു പ്രത്യേക പരീക്ഷ നടത്താം.

Exit mobile version