‘ഇനി മുംബൈയിലേയ്ക്ക് ഇല്ല, വിട’ സിനിമ വിടാനൊരുങ്ങി സുശാന്ത് സിങ്ങിന്റെ അവസാന ചിത്രത്തിലെ നായിക സഞ്ജന സന്‍ഖി

സിനിമ വിടുമെന്ന സൂചന നല്‍കി നടി സഞ്ജന സന്‍ഖി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം കവിത രൂപേണ അറിയിച്ചത്. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ്ങ് അവസാനമായി അഭിനയിച്ച ദില്‍ബെചരായിലെ നായികയാണ് സഞ്ജന.

‘മുംബൈക്ക് വിട, കഴിഞ്ഞ നാല് മാസമായി നിന്നെ ഞാന്‍ കാണുന്നു. ഞാന്‍ ദില്ലിയിലേക്ക് തിരിച്ച് പോകുകയാണ്. നിങ്ങളുടെ നഗരം കുറച്ച് വ്യത്യസ്തമായി തോന്നി. അവ ശൂന്യമായിരുന്നു. എന്റെ ഹൃദയവേദന എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. നീയും വേദനയിലായിരുന്നു. എത്രയും പെട്ടെന്ന് വീണ്ടും കാണാം. ചിലപ്പോള്‍ കാണില്ലായിരിക്കാം’-സഞ്ജന കുറിച്ചു.

ബുധനാഴ്ച വൈകുന്നേരമാണ് താരം കുറിപ്പ് പങ്കുവെച്ചത്. സുശാന്തിന്റെ മരണ ശേഷം സഞ്ജന ഏറെ അസ്വസ്ഥയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സുശാന്തിനൊപ്പം ഒരുമിച്ച് ജോലി ചെയ്ത അനുഭവവും സഞ്ജന നേരത്തെ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. സഞ്ജന നായികയായി തുടക്കമിട്ട ചിത്രമാണ് ദില്‍ബചരേ.

Exit mobile version