കൊവിഡ് 19; മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5537 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 180298ആയി, മരണസംഖ്യ 8053

മുംബൈ: മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 5537 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 180298 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 198 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8053 ആയി ഉയര്‍ന്നു. നിലവില്‍ 79075 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 93154 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം ഡല്‍ഹിയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2442 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 89802 ആയി. 61 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2803 ആയി ഉയര്‍ന്നു.

Exit mobile version