കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരു കോടി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് പോരാട്ടത്തിനിടെ ഡല്‍ഹിയില്‍ മരിച്ച മുതിര്‍ന്ന ഡോക്ടര്‍ അസീം ഗുപ്തയുടെ കുടംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്ന പോരാളിയെയാണ് നഷ്ടപ്പെട്ടതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ലോക്‌നായക് ജയ്പ്രകാശ് ആശുപത്രിയില്‍ അനസ്തീഷ്യ സ്പെഷ്യലിസ്റ്റായിരുന്നു 52കാരനായ ഡോ. അസീം ഗുപ്ത. ജൂണ്‍ ആറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. നില മോശമായതോടെ ഐസിയുവിലാക്കി. പിന്നീട് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു. കോവിഡ് സ്ഥിരീകരിച്ച, ആരോഗ്യപ്രവര്‍ത്തകയായ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് രോഗം ഭേദമായിരുന്നു.

Exit mobile version