ബിഹാറിലെ മന്ത്രിയ്ക്കും ഭാര്യയ്ക്കും കൊവിഡ്

പാട്‌ന: ബിഹാറില്‍ മന്ത്രിയ്ക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. പിന്നോക്കവിഭാഗക്ഷേമവകുപ്പ് മന്ത്രിയായ വിനോദ് കുമാര്‍ സിംഗിനും ഭാര്യയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കയ്ത്താറിലെ കൊവിഡ് ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന ഉന്നതതല യോഗത്തില്‍ മന്ത്രി പങ്കെടുത്തിരുന്നു. മന്ത്രിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ സാമ്പിളുകള്‍ ശേഖരിച്ചതായി കയ്ത്താര്‍ ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു. നേരത്തേ ബിഹാറില്‍ ഒരു എംഎല്‍എക്കും കൊവിഡ് ബാധിച്ചിരുന്നു.

ചില രോഗലക്ഷണങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയും ഭാര്യയും കോവിഡ് പരിശോധന നടത്തിയതെന്നും ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടമാര്‍ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് 19 ബാധിക്കുന്ന ആദ്യ മന്ത്രിയാണ് വിനോദ് കുമാര്‍ സിംഗ്. രണ്ട് പേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഒഴാഴ്ച മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളുമായി നിയമസഭാമണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനത്തിലായിരുന്നു മന്ത്രിയെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്.

Exit mobile version