കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14933 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 440215 ആയി, മരണസംഖ്യ 14011 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14933 പേര്‍ക്ക്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 440215 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 312 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 14011 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 178014 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 248190 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3721 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്്ട്രയില്‍ വൈറസ് ബധിതരുടെ എണ്ണം 1,35,796 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 6283 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 1962 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 67706 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 61793 ആക്ടീവ് കേസുകളാണ് ഉള്ളതെന്നാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്.

മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 1128 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 67635 ആയി. 20 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3735 ആയി ഉയര്‍ന്നു.

Exit mobile version