തെലങ്കാനയില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 872 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 8674 ആയി

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 872 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 8674 ആയി ഉയര്‍ന്നു. ഏഴ് പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 217 ആയി ഉയര്‍ന്നു.

അതേസമയം ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ വൈറസ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം 713 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. സമീപ ജില്ലയായ രംഗ റെഡ്ഢിയിലും വൈറസ് വ്യാപനത്തിന് വേഗമേറുകയാണ്. 107പേര്‍ക്കാണ്് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. മേഡ്ചല്‍, സംഗറെഡ്ഢി എന്നീ ജില്ലകളിലും വൈറസ് പടരുന്നുണ്ട്.

തെലങ്കാനയില്‍ ഇതുവരെ 4005 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 4452 പേരാണ് ചികിത്സയില്‍ തുടരുന്നത്.

Exit mobile version