കൊവിഡ് 19; തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2115 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 54,449 ആയി, മരണസംഖ്യ 666 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2115 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 61 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 666 ആയി ഉയര്‍ന്നു.

തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവില്‍ 23,509 പേരാണ് ചികിത്സയിലുള്ളത്. 1630 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതുവരെ 30271 പേരാണ് രോഗമുക്തി നേടിയത്.

വൈറസ് ബാധിതരെ കണ്ടെത്താന്‍ സംസ്ഥാനത്ത് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 28000ത്തോളം പേരുടെ സാംപിളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 8,27,980 പേരുടെ സാംപിളുകള്‍ പരിശോധിച്ചു

Exit mobile version