ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് കോവിഡ് 19 സ്ഥിരീകരിച്ചു. കടുത്ത പനിയെയും ശ്വാസ തടസത്തെയും തുടര്‍ന്ന് രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അദ്ദേഹത്തെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ഇന്ന് ഫലം പോസിറ്റീവ് ആകുകയായിരുന്നു.

എഎപി എംഎല്‍എ ആതിഷിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിക്കും രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതിനു തൊട്ടുപിന്നാലെ ആയിരുന്നു രോഗലക്ഷണങ്ങള്‍ കാണിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജിവാളും സംബന്ധിച്ചിരുന്നു.

കഴിഞ്ഞയാഴ്ച പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെജരിവാള്‍ സ്വയം ക്വാറന്റീനില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവ് ആയിരുന്നു.

Exit mobile version