നടന്‍ സുശാന്ത് സിങ്ങിന്റെ മൃതദേഹം സംസ്‌കരിച്ചു

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. മുംബൈ വിലേ പാര്‍ലെ ശ്മശാനത്തിലാണ് വൈകീട്ട് നാലോടെ സംസ്‌കരിച്ചത്. പാട്നയില്‍ നിന്ന് സുശാന്തിന്റെ അച്ഛനും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും മുംബൈയില്‍ എത്തിയതിന് പിന്നാലെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

ബോളിവുഡ് താരങ്ങളായ കൃതി സനോണ്‍, ശ്രദ്ധ കപൂര്‍, വിവേക് ഒബ്റോയ്, രണ്‍വീര്‍ ഷൂരി, വരുണ്‍ ശര്‍മ എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. നടനെ ഞായറാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. നടന്‍ വിഷാദത്തിന് അടിമയായിരുന്നുവെന്നും ആറു മാസമായി ചികിത്സയിലായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.

Exit mobile version