2022 G20 ഉച്ചകോടി ഇന്ത്യയില്‍ വെച്ച് നടക്കും

അര്‍ജന്റീനയിലെ ബ്യൂണസ് അയേസില്‍ വെച്ച് നടന്ന G-20 ഉച്ചകോടിയുടെ സമാപനച്ചടങ്ങിലാണ് മോഡി ഇക്കാര്യം അറിയിച്ചത്.

ബ്യൂണസ് ഐയസ്: 2022 G-20 ഉച്ചകോടി ഇന്ത്യയില്‍ വെച്ച്. ലോകത്തിലെ ഏറ്റവും വലിയ 20 സാമ്പത്തിക ശക്തികളുടെ ഒത്തു ചേരലാണ് G-20. അര്‍ജന്റീനയിലെ ബ്യൂണസ് അയേസില്‍ വെച്ച് നടന്ന G-20 ഉച്ചകോടിയുടെ സമാപനച്ചടങ്ങിലാണ് മോഡി ഇക്കാര്യം അറിയിച്ചത്. ഇറ്റലിയില്‍ നടക്കേണ്ടിയുരുന്ന 2022 ഉച്ചകോടി ഇന്ത്യയില്‍ വെച്ച് നടത്താന്‍ സമ്മതിച്ച ഇറ്റലിക്ക് മോഡി നന്ദി അറിയിച്ചു.

‘2022ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമാണ്. ലോകത്തെ G-20 ഉച്ചകോടിയിലേക്ക് ഇന്ത്യ ക്ഷണിക്കുന്നു. ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ ചരിത്രവും വൈവിധ്യവും എല്ലാവരും അനുഭവിക്കേണ്ടതാണ്’- പ്രഖ്യാപനത്തിനു ശേഷം മോഡി ട്വിറ്ററില്‍ കുറിച്ചു.

ലോകത്തെ 80 ശതമാനം വ്യാപാരവും, 90 ശതമാനം ഗ്രോസ് വേള്‍ഡ് പ്രൊഡക്ടും, ലോകത്തിലെ മൂന്നില്‍ രണ്ട് ജനസംഖ്യയും G20 രാജ്യങ്ങളിലാണ്. അര്‍ജന്റീന, ആസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്സികോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, തുര്‍ക്കി, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് -20യിലെ അംഗങ്ങള്‍.

Exit mobile version