കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11929 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 320922 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 311 പേര്‍, മരണസംഖ്യ 9195 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11929 പേര്‍ക്കാണ്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 320922 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 311 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 9195 ആയി ഉയര്‍ന്നു. നിലവില്‍ 149348 ആക്ടീവ് കേസുകളാണ് ഉള്ളത്. 162379 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 1,04,568 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3830 പേരാണ് ഇവിടെ മരിച്ചത്. തമിഴ്‌നാട്ടില്‍ 42,687 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 397 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഗുജറാത്തില്‍ 23,038 പേര്‍ക്ക് രോഗവും 1448 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version